ലഹരി വിരുദ്ധ ദിനാചരണം; തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി
ലഹരി വിരുദ്ധ ദിനത്തില്‍ തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പട്ടണത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ ദിനത്തില്‍ ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ പട്ടണത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പട്ടണത്തിലെ സ്കൂളുകളിലെയും കോളജുകളിലെയും എസ്പിസി, എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട്സ് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി ബസ് സ്റ്റാന്റ് പരിസരത്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. എസ്ഐ അനു ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. താലൂക്ക് ആശുപത്രി സൂപ്രന്റ് ഡോ. എം.ജി. ശിവദാസ് ആശംസകള്‍ നേര്‍ന്നു. ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍ സ്വാഗതവും ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. കെ. മുരളി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലഹരിക്കെതിരെ കൈ കോര്‍ത്ത് എടതിരിഞ്ഞി സെന്റ് മേരീസ് വിദ്യാര്‍ഥികള്‍
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
മഹിളാഐക്യവേദി തൃശൂര്‍ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും ഒപ്പ് ശേഖരണവും നടത്തി
ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു