വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുടയില്‍ ദുക്റാന തിരുനാള്‍
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടന്ന ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം.
സെന്റ് തോമസ് കത്തീഡ്രലിലെ ഊട്ടുനേര്‍ച്ചയില്‍ കാല്‍ലക്ഷത്തിലധികം വിശ്വാസികള്‍; മാര്‍ത്തോമ പാരമ്പര്യത്തിന്റെ മഹത്തായ സാക്ഷ്യമായി ആഘോഷം
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ പ്രകാശവും സാഹോദര്യത്തിന്റെ സന്ദേശവും ഒരുമിച്ചുചേര്‍ന്ന ദുക്റാന തിരുനാളിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ സമാപനം. ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് നടന്ന ഊട്ടുസദ്യയില്‍

കാല്‍ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കാളികളായി. രാവിലെ 7.30ന് നടന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസസാക്ഷ്യം ഇന്നത്തെ സമൂഹത്തിനും ക്രൈസ്തവജീവിതത്തിനും വഴികാട്ടിയാണെന്ന് അദ്ദേഹം ദിവ്യബലി മധ്യേ നടത്തിയ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. ദിവ്യബലിക്കുശേഷം ദുക്റാന ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് കര്‍മവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. രാവിലെ 10.30ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോബി മേനോത്ത് തിരുനാള്‍ സന്ദേശം നല്കി. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ, കൈക്കാരന്മാരായ പി.ടി. ജോര്‍ജ് പള്ളന്‍, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഡേവിസ് ചക്കാലക്കല്‍, ജെയ്സണ്‍ പൊന്തോക്കന്, ഷാജു അബ്രാഹം കണ്ടംകുളത്തി, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം