പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി
പുളിക്കലച്ചിറ പാലത്തിന്റെ പ്രധാന സ്ലാബിനോട് ചേര്‍ന്ന് അപ്രോച്ച് റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
നാലമ്പല തീര്‍ഥാടനത്തിന് മുമ്പ് ഗതാഗതത്തിന് തുറക്കുമെന്ന് പ്രതീക്ഷ
പടിയൂര്‍: വര്‍ഷങ്ങളായി പ്രദേശവാസികള്‍ കാത്തിരുന്ന പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. പാലത്തിന്റെ പ്രധാന സ്ലാബ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായതോടെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും ആരംഭിച്ചു. ജൂലൈ 10നകം റോഡിന്റെ പണി പൂര്‍ത്തിയാക്കി നാലമ്പല തീര്‍ഥാടനത്തിന് മുമ്പ് പാലം ഗതാഗതത്തിന് സജ്ജമാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. പ്രധാന സ്ലാബിനോട് ചേര്‍ന്നുള്ള ഭാഗത്തെ കോണ്‍ക്രീറ്റിംഗ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലുമായി ഏകദേശം 40 മീറ്റര്‍ വീതം നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിന് പിന്നാലെ കരിങ്കല്ലും മണ്ണും ഉപയോഗിച്ച് ബലപ്പെടുത്തിയാണ് റോഡ് അന്തിമരൂപത്തിലാക്കുന്നത്.
ജൂലൈ 17ന് ആരംഭിക്കുന്ന നാലമ്പല തീര്‍ഥാടനത്തിന് മുമ്പ് പാലം പ്രവര്‍ത്തനക്ഷമമായാല്‍ പടിഞ്ഞാറന്‍ മേഖലയിലെ തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാകും. പ്രത്യേകിച്ച് പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പടിയൂര്‍ എടതിരിഞ്ഞി റോഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ പാലം സഹായിക്കും. ഇതോടെ തീര്‍ഥാടനകാലത്തെ ഗതാഗതക്കുരുക്കിനും ഗണ്യമായ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന കോള്‍പ്പാടത്തിന് നടുവിലൂടെ ഒഴുകുന്ന തോടിന് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
1.62 കോടി രൂപ ചെലവഴിച്ച് ഒമ്പത് മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. എന്നാല്‍ നിര്‍മാണം തടസങ്ങളില്ലാതെ മുന്നേറിയില്ല. 2025 മേയില്‍ ഫില്ലര്‍ ക്യാപ്പ് നിര്‍മാണത്തില്‍ സാങ്കേതിക അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് പഴയ കരാര്‍ റദ്ദാക്കി. അപാകം കണ്ടെത്തിയ ഭാഗം പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് നിര്‍മാണം വീണ്ടും ആരംഭിച്ചത്. ഏകദേശം 88 ലക്ഷം രൂപയുടെ ശേഷിച്ച നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കാസര്‍കോട് ആസ്ഥാനമായ സിഎച്ച് കണ്‍സ്ട്രക്ഷന്‍ ക്പനിയാണ് പുതിയ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം