കുപ്രസിദ്ധ ഗുണ്ട കണ്ഠാരന് രാജു അറസ്റ്റില്‍
പ്രതി രാജു.
ആളൂര്‍: തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം ഒമ്പത് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര വടക്കേടത്ത് വീട്ടില്‍ കണ്ഠാരന് രാജു എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്. നിരന്തരം പൊതുസമാധാനത്തിന് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ നിയമപ്രകാരം ഒരു വര്‍ഷക്കാലത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കാപ്പ നിയമപ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ഇയാള്‍ ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയിലെ മൂഞ്ഞേലിയില്‍ എത്തിയതായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജു ചാലക്കുടി, ആളൂര്‍, കൊടകര, വയനാട് കല്‍പ്പറ്റ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും വീട് കയറി ആക്രമണം നടത്തി സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസിലും മൂന്ന് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ ഇടയായ ഒരു കേസിലും മദ്യഹലരിയില് മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച രണ്ട് കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് ന്റെ നിര്‍ദേശപ്രകാരം ചാലക്കുടി പോലീസ് സ്റ്റേഷന് എസ്ഐ വിശാഖ്, ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ മനു പി. ചെറിയാന്, ജിഎസ്ഐ കൃഷ്ണന്, എസ്സിപിഒ ജിജോ, സിപിഒ രങ്കേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി കരൂപ്പടന്ന പാലം; പുനര്‍നിര്‍മാണം ഇനിയും അനിശ്ചിതത്വത്തില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ കോളജ് ഗീതം പുനരാവിഷ്ക്കരണം നടത്തി
ബസ് സ്റ്റാന്‍ഡ് റോഡില്‍ സ്ലാബ് തകര്‍ച്ചയില്‍; വന്‍ അപകട ഭീഷണിയെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബിരുദദാന ചടങ്ങ് എറുഡിറ്റോ 2026 സംഘടിപ്പിച്ചു
ഗാര്‍ഹിക പീഡന കേസ്: എ.ആര്. ശ്രീകുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം
സംസ്ഥാന പുരസ്കാര ജേതാവിന് അപൂര്‍വ ആദരം; കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ ഇനി ഡാവിഞ്ചി ട്രാന്‍സ്ഫോര്‍മര്‍