അടിയന്തിരാവസ്ഥയുടെ 51 ാം വാര്‍ഷിക പ്രതിഷേധ ദിനം ആചരിച്ചു
പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥയുടെ 51 ാം വാര്‍ഷിക പ്രതിഷേധ ദിനാചരണത്തില്‍ അടിയന്തിരാവസ്ഥയില്‍ തുറുങ്കിലടക്കപ്പെട്ട നേതാക്കളെ സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥയുടെ 51 ാം വാര്‍ഷിക പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധ സദസ് അഡ്വ. വി.എന്‍. വൈശാഖന് ഉദ്ഘാടനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.
അടിയന്തിരാവസ്ഥയില്‍ തുറുങ്കിലടക്കപ്പെട്ട പോള്‍ കോക്കാട്ട്, പി.ഡി. പോള്‍, കെ.പി. ദിവാകരന് എന്നിവരെ സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് നടന്ന അടിയന്തിരാവസ്ഥയും വര്‍ത്തമാനകാലവും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാറില്‍ ഡോ. കെ.പി. ജോര്‍ജ്ജ് മോഡറേറ്ററായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, ഡോ. കെ. രാജേന്ദ്രന്, എ.എന്‍. രാജന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലഹരിക്കെതിരെ കൈ കോര്‍ത്ത് എടതിരിഞ്ഞി സെന്റ് മേരീസ് വിദ്യാര്‍ഥികള്‍
ലഹരി വിരുദ്ധ ദിനാചരണം; തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
മഹിളാഐക്യവേദി തൃശൂര്‍ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും ഒപ്പ് ശേഖരണവും നടത്തി