കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയും പൊറത്തിശേരി സ്വദേശിയുമായ ഡ്യൂക്ക് പ്രവീണ്‍ അറസ്റ്റില്‍
പ്രവീണ്‍ (27).
ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പൊറത്തിശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രവീണ്‍ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മെയ് 23 മുതല്‍ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളൂര്‍ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രവീണ്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍, വലപ്പാട്, കൊരട്ടി പോലീസ് സ്റ്റേഷന് പരിധികളിലായി നാല് കവര്‍ച്ചക്കേസിലും ആറ് വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള രണ്ട് കേസിലും കുട്ടികള്‍ക്കും മറ്റും നിരോധിത മയക്കു മരുന്നുകള്‍ വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച മൂന്ന് കേസിലും രണ്ട് അടിപിടിക്കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും അടക്കം പതിനെട്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, എസ്ഐ അനു ജോസ്, എസ്ഐ അഭിലാഷ്, ജിഎഎസ്ഐ അന്‍വറുദ്ദീന്‍, സിപിഒ ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍