ക്രൈസ്റ്റ് കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ബിരുദദാന ചടങ്ങില്‍ കേരള ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാര്‍ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം കോളജില്‍ നിന്നും പഠിച്ചിറങ്ങിയ 921 ഡിഗ്രി വിദ്യാര്‍ഥികളും 271 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും വിവിധ വിഷയങ്ങളില്‍ ഗവേഷണം പൂര്‍ത്തീകരിച്ച 15 ഗവേഷകരും ചടങ്ങില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന 68 ാമത് ബിരുദദാന ചടങ്ങ് രണ്ട് ദിവസങ്ങളിലായിട്ടാണ് സംഘടിപ്പിച്ചത്. ഒന്നാം ദിവസം കേരള ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാര്‍ മുഖ്യാതിഥി ആയിരുന്നു. സിഎംഐ ദേവമാതാ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. ലിജോ പോള്‍ ബ്രഹ്മകുളം അനുഗ്രഹപ്രഭാഷണം നടത്തി.
രണ്ടാം ദിവസം കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് മുഖ്യാതിഥി ആയിരുന്നു. സിഎംഐ സഭയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. ബിനോയി ഇലവുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എക്സാമിനേഷന് കണ്ട്രോളര് ഡോ. ടോം ചെറിയാന് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. അനില്‍ കുമാര്‍, സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാളും പരിപാടിയുടെ ജനറല്‍ കണ്‍വീനറുമായ ഡോ. സേവ്യര്‍ ജോസഫ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി