അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മരണ ദശരൂപക കൂടിയാട്ട മഹോത്സവം ആരംഭിച്ചു
കൂടിയാട്ടം ഇതിഹാസം പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ 18 ാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അമ്മന്നൂര്‍ അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ ഗുരുസ്മരണയോടെ ദശരൂപക കൂടിയാട്ട മഹോത്സവം ആരംഭിച്ചു. കൂടിയാട്ടം ഇതിഹാസം പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ 18 ാമത് ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച അമ്മന്നൂര്‍ അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വേണുജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഉഷ നങ്ങ്യാര്‍, അഡ്വ. രാജേഷ് തമ്പാന്, കൗണ്‍സിലര്‍ ഡെലി സിജു എന്നിവര്‍ അമ്മന്നൂര്‍ അനുസ്മരണം നടത്തി. അമ്മന്നൂര്‍ സ്മാരക പ്രഭാഷണമായി ഡോ. കെ.ജി. പൗലോസ് ദശരൂപകങ്ങള്‍ ഭരതന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയം കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും സെക്രട്ടറി സരിത കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉഷ നങ്ങ്യാര്‍ സംവിധാനം ചെയ്ത ദ്രൗപദി ആതിര ഹരിഹരന് അവതരിപ്പിച്ചു. പാണ്ഡവന്മാരുടേയും കൗരവന്മാരുടേയും ചൂതുകളിയും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവുമായിരുന്നു പ്രധാന അഭിനയ രംഗങ്ങള്‍. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം വിനിഷ്, ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളത്തില്‍ സരിത കൃഷ്ണകുമാര്‍, ഗുരുകുലം അക്ഷര എന്നിവരും പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി