സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഡോണ്‍ ബോസ്കോ എച്ച്എസ്എസില്‍ ഫിഫ ഫെസ്റ്റ് അരങ്ങേറി
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഫിഫ ഫെസ്റ്റില്‍ നടന്ന ഫഌഷ് മോബ്.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫിഫ ഫെസ്റ്റ് നടന്നു. സ്പോര്‍ട്സ് ആണ് ലഹരി എന്ന ശക്തമായ സന്ദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെയും ഫിഫ ലോകകപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ഫിഫ ഫെസ്റ്റില്‍ കായികം വഴി ആരോഗ്യകരവും ശക്തവുമായ ഭാവി കെട്ടിപ്പടുക്കാമെന്നും കായികം തന്നെയാണ് യഥാര്‍ഥ ലഹരിയെന്നുമുള്ള സന്ദേശമാണ് നല്‍കിയത്.
ഇതിനോടനുബന്ധിച്ച് ഫഌഷ് മോബ്, പോസ്റ്റര്‍ നിര്‍മ്മാണം, കോര്‍ണര്‍ ഡെക്കറേഷന് തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. വിദ്യാര്‍ഥികളുടെ കലാവാസനയും ടീം വര്‍ക്കും പ്രകടമാക്കുന്ന അവതരണങ്ങള്‍ ശ്രദ്ധേയമായി. പരിപാടിക്ക് മുന്നോടിയായി സ്കൂള്‍ ലീഡര്‍ അലന് ടോം ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. സ്കൂള്‍ റെക്ടര്‍ ആന്‍ഡ് മാനേജര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ ലഹരി വിരുദ്ധ ദിന സന്ദേശം നല്കി. കളിക്കുക, പ്രചോദിപ്പീക്കുക, ശാക്തികരിക്കുക, രൂപാന്തരപ്പെടുത്തുക എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായി നടന്ന ഫിഫ ഫെസ്റ്റ് സമാപിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍