വേളൂക്കര മണ്ഡലം തുമ്പൂര്‍ മഹാത്മാ ഗാന്ധി കുടുംബസംഗമം നടത്തി

വേളൂക്കര മണ്ഡലം തുമ്പൂര്‍ മഹാത്മാ ഗാന്ധി കുടുംബസംഗമം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
തുമ്പൂര്‍: വേളൂക്കര മണ്ഡലം തുമ്പൂര്‍ മഹാത്മാ ഗാന്ധി കുടുംബസംഗമം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ശശികുമാര്‍ ഇടപ്പുഴ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് പ്രസിഡന്റ് ജെന്സണ് കൊല്ലമാപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബൈജു പറോക്കാരന്‍, ബിബിന്‍ തുടിയത്ത്, ബിന്ദു ചെറാട്ട്, സമദ് പെരുമ്പിലായി, സിദ്ദിഖ് പെരുമ്പിലായി, ജോസ് പി.ഐ. ജോണി കാച്ചപ്പിള്ളി, ജോബി പറോക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.