മദ്യമാഫിയയ്ക്ക് എക്സൈസിന്റെ വക ഓപ്പറേഷന് തണ്ടര്‍; സ്ഥിരം കുറ്റവാളി 12 ലിറ്റര്‍ വിദേശമദ്യവുമായി വലയില്‍
പ്രതി സതീഷ്.
ഇരിങ്ങാലക്കുട: മദ്യക്കടത്തുകാരുടെ നട്ടെല്ലൊടിച്ച് എക്സൈസിന്റെ മിന്നല്‍ പരിശോധനയുമായി ഓപ്പറേഷന് തണ്ടര്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളിയെ വന്‍ മദ്യശേഖരവുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. വെള്ളാങ്കല്ലൂര്‍ വടക്കുംകര തുരുത്തിയില്‍ വീട്ടില്‍ സത്യന്റെ മകന് സതീഷിനെയാണ് (43) ഇരിങ്ങാലക്കുട എക്സൈസ് സംഘം തന്ത്രപരമായി കുടുക്കിയത്. വില്‍പ്പനയ്ക്കായി ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 12 ലിറ്റര്‍ വിദേശമദ്യവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വാഹനത്തില്‍ നേരിട്ട് മദ്യം ഡോര്‍ ഡെലിവറി ചെയ്യുന്നതായിരുന്നു ഈ വിരുതന്റെ രീതി.
പ്രദേശത്ത് വ്യാപകമായി മദ്യക്കടത്ത് നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം വലവിരിച്ചിരിക്കുകയായിരുന്നു. റോഡിലൂടെ മദ്യവുമായി പാഞ്ഞെത്തിയ സതീഷിനെ കാത്തുനിന്ന എക്സൈസ് സംഘം മിന്നലാക്രമണത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. വത്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വന്‍ വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.പി. ദിബോസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.എസ്. ഷനൂജ്, കര്‍ണ്ണ അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. സുധീര്‍ എന്നിവരടങ്ങിയ സംഘം പഴുതടച്ച നീക്കങ്ങളിലൂടെയാണ് പ്രതിയെ വലയിലാക്കിയത്. വരും ദിവസങ്ങളിലും മാഫിയകള്‍ക്കെതിരെ തണ്ടര്‍ സ്ട്രൈക്കുകള്‍ തുടരുമെന്ന് എക്സൈസ് മുന്നറിയിപ്പ് നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍