തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ എഎംഎഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 12, 13, 14 വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പും പരിശോധനയും മരുന്നു വിതരണവും ബോധവല്‍ക്കരണ ക്ലാസും എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തില്‍ വച്ച് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സീനിയര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാഖി ഗിരീഷ്, മെമ്പര്‍മാരായ ഡാലിയ സലീഷ്, അശ്വതി ജിനേഷ് എന്നിവര്‍ സംസാരിച്ചു.
എഎംഎഐ ഇരിങ്ങാലക്കുട ഏരിയയെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. പി. ശ്രുതി, ഡോ. ആര്യ കെ. ദാസ് എന്നിവര്‍ പരിശോധനയും ബോധവല്‍ക്കരണ ക്ലാസും നടത്തി. എഫ്എച്ച്സി ജെഎച്ച്ഐ അശ്വതി മഴക്കാല രോഗങ്ങളെ കുറിച്ച് സംസാരിച്ചു. ആശ വര്‍ക്കര്‍മാര്‍, എച്ച്സി സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള പ്രതിരോധ മരുന്നു വിതരണവും ഉണ്ടായി. ഔഷധസസ്യ വിതരണം, എഫ്എച്ച്സിയുടെ നേതൃത്വത്തില്‍ എന്‍സിഡി സ്ക്രീനിംഗ് എന്നിവയും നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി. രജിത സ്വാഗതവും ബോധവല്‍ക്കരണവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്ക്രെഡിറ്റഡ് എന്‍ജിനീയര്‍ ശര്‍മിള ശശിധരന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍