എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
വായനാപക്ഷാചരണത്തോടനുബന്ധിച്ച് എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങള്‍ എസ്എന്‍ പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറുന്നു.
ഇരിങ്ങാലക്കുട: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് സ്വരുക്കൂട്ടിയ 30 ഓളം നോവലുകള്‍ എസ്എന്‍ പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറി. പ്രിന്‍സിപ്പല്‍ സി.ജി. സിന്‍ല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് വളണ്ടിയേഴ്സ് വായന അനുഭവങ്ങള്‍ പങ്കുവച്ചു. വായനയുമായി ബന്ധപ്പെട്ട കവിതയും നൃത്തശില്പവും നാടകവും കവിതാ സംഗമവും നടത്തുകയുണ്ടായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഐ. ദിവ്യ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ലൈബ്രറിയന്മാരായ ടി.ഒ. ബീന പോള്‍സണ്‍, പി.ആര്. രജന എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം