കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്പറമ്പ്: ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാഥികളെ എന്‍ഡോമെന്റുകളും കാഷ് അവാഡുകളും നല്കി അനുമോദിച്ചു. ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി, പിടിഎ പ്രസിഡന്റ് മേരി കവിത, മാനേജ്മെന്റ് ട്രസ്റ്റി ജാക്സണ് പാലാട്ടി, പ്രധാനധ്യാപിക കെ.പി. റീന, ജെയ്സന് പയസ്, റെജിന്‍ ജോസ്, ജോസ്, ആന്‍ തരീന ഡിസ്നി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ബിജു ആന്റണി സ്വാഗതവും സി.ജി. ജോബി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍
ടി.വി. ലീല അനുസ്മരണ ദിനാചരണം നടത്തി