വിഷന്‍ ഇരിങ്ങാലക്കുട; ഞാറ്റുവേല മഹോത്സവം 16 മുതല്‍; സംഘാടകസമിതി രൂപീകരിച്ചു
വിഷന്‍ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 16 മുതല്‍ 22 വരെ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ജ്യോതിസ് കാത്തലിക് സെന്ററില്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ഉണ്ണികൃഷ്ണന്, കെ.എസ്. തമ്പി, കെ.പി. കണ്ണന്, പി.എസ്. മനു, കെ.കെ. ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, ഫാ. ജോണ്‍ പാലിയേക്കര, സാവിത്രി ലക്ഷ്മണന്, പി.കെ. പ്രസന്നന്, ടി.എസ്. സജീവന്, പി.വി. ശിവകുമാര്‍, എ.എന്‍. രാജന്, വി.കെ. ലക്ഷ്മണന് നായര്‍, സോണിയ ഗിരി, കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍. സുഭാഷ് സ്വാഗതവും പി.ആര്. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. ജോസ് ജെ. ചിറ്റിലപ്പിള്ളി ചെയര്‍മാനും പി.ആര്. സ്റ്റാന്‍ലി ജനറല്‍ കണ്‍വീനറും സിമിഷ് സാഹു ചീഫ് കോഡിനേറ്ററും കെ.എന്‍. സുഭാഷ് ട്രഷററും ആയിട്ടുള്ള 251 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍