ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എസ്എഫ്ഐ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൗരവതരമായ അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കുക, ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ എസ്എഫ്ഐ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആളൂര്‍ സെന്ററിന് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി.വി. വിനു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ. സന്തോഷ്, എം. രാജേഷ്, അപകടത്തില്‍ മരിച്ച ജുവിന് രാജുവിന്റെ ബന്ധു മോളി ടീച്ചര്‍, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആല്വിന് ഷാജി, ഐ.എന്‍. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഐ.എസ്. അക്ഷയ് സ്വാഗതവും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സി.ആര്. അഭിജിത് നന്ദിയും പറഞ്ഞു. സാലിഹ് ഫസലുദ്ദീന്‍, ടി.എ. രാഹുല്‍, വി.ബി. ആര്‍ച്ച തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്കി.
പോലീസ് വാഹനമിടിച്ച് അപായപ്പെട്ട ആളൂര്‍ നിവാസികളായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം, മുന്‍മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: പോലീസ് വാഹനമിടിച്ച് അപായപ്പെട്ട ആളൂര്‍ നിവാസികളായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് മുന്‍മന്ത്രി ഡോ. ആര്. ബിന്ദു ആവശ്യപ്പെട്ടു. ചോരയില്‍ കുളിച്ചുകിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയാറായില്ല. പതിനഞ്ചു മിനിറ്റിലേറെ സമയം രക്തം വാര്‍ന്ന് കുട്ടികള്‍ തെരുവില്‍ കിടന്നു. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. മനുഷ്യ്വ വിരുദ്ധവും നിയമ വിരുദ്ധവുമായ കൃത്യവിലോപമാണ് പോലീസില്‍ നിന്ന് ഉണ്ടായത്. കുറ്റക്കാരായവരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരവകുപ്പിനുമുള്ളത് എന്ന് വ്യക്തമാണ്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതക്കുറവിന്റെ ഇരകളായ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ടു.
ജുവിന്റെ മരണത്തിന് സര്‍ക്കാരും പോലീസ് ഡിപ്പാര്‍ട്ട്മെന്റും ഉത്തരം പറയേണ്ടിവരും: സിപിഐ
ഇരിങ്ങാലക്കുട: ആളൂരില്‍ പോലീസ് ജീപ്പ് ഇടിച്ച് വിദ്യാര്‍ഥി മരിക്കുകയും മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേ്ക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അപകടം സംഭവിച്ച സമയത്ത് തന്നെ ചികിത്സ നടപടികള്‍ക്ക് കാലതാമസം വരുത്തിയതും പൊതു ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ കുറ്റപ്പെടുത്തി. മരിച്ച ജുവിന്റെ കുടുംബത്തിനും പരിക്കേറ്റ വിദ്യാര്‍ഥിയുടെ കുടുംബത്തിനും മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വാഹനം ഓടിച്ച പോലീസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്ഉള്പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലഹരിക്കെതിരെ കൈ കോര്‍ത്ത് എടതിരിഞ്ഞി സെന്റ് മേരീസ് വിദ്യാര്‍ഥികള്‍
ലഹരി വിരുദ്ധ ദിനാചരണം; തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
മഹിളാഐക്യവേദി തൃശൂര്‍ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും ഒപ്പ് ശേഖരണവും നടത്തി