ബൈപ്പാസ് റോഡിന്റെ നിര്‍മാണ കരാറായി; 1160 മീറ്റര്‍ നീളത്തില്‍ റോഡ് നവീകരിക്കുന്നത് അഞ്ച് കോടി രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട ഠാണാ കാട്ടൂര്‍ ബൈപ്പാസ് റോഡ്.
ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. ബൈപാസ് റോഡിന്റെ നവീകരണത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം ഇരിങ്ങാലക്കുട സ്വദേശി ചെമ്പോട്ടി ബിജോയിയാണ് നിര്‍മാണ കരാര്‍ എറ്റെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തുമായിട്ടാണ് നിര്‍മാണ കരാര്‍. നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം മേല്‍നോട്ടം വഹിക്കും. 1160 മീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തിലാണ് പുനര്‍നിര്‍മിക്കുക. ഡ്രൈനേജും ഫുട്പാത്തും കൈവരികളും നിര്‍മാണ പദ്ധതിയിലുണ്ട്. കുണ്ടും കുഴികളും വെള്ളക്കെട്ടുമായി കിടന്നിരുന്ന റോഡ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്ക് ദുരിതയാത്രയാണ് സമ്മാനിച്ചിരുന്നത്. അപകടരമായ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രികര്‍ക്ക് പരിക്കേറ്റ സംഭവങ്ങളുമുണ്ടായി.
നഗരസഭ ഭരണകൂടത്തെ നിശിതമായി പരിഹസിച്ചുകൊണ്ട് റോഡിന്റെ കാഴ്ചകളുമായി ട്രോളന്മാരും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മഴവെള്ളം നിറഞ്ഞു നിന്ന കുഴികളില്‍ വഞ്ചിയിറക്കി കൊണ്ടുള്ള സമരങ്ങളും അരങ്ങേറിയിരുന്നു. ഒടുവില്‍ തീരെ തകര്‍ന്ന് കിടന്നിരുന്ന 161 മീറ്റര്‍ ദൂരം 27 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ അധികൃതര്‍ ടൈല്‍ വിരിച്ചിരുന്നു. പ്രസ്തുത ഭാഗം ഒഴിച്ചുള്ള 1160 മീറ്റര്‍ നീളമുള്ള റോഡാണ് നവീകരിക്കുന്നത്. എട്ടേമുക്കാല് മീറ്ററാണ് വീതി കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കാനനിര്‍മാണവും അനുബന്ധ പ്രവൃത്തികളും ആരംഭിക്കും. മഴ മാറുകയും യുദ്ധത്തെ തുടര്‍ന്ന് ടാറിന്റെ വിലയില്‍ ഉണ്ടായ വര്‍ധന കുറയുകയും ചെയ്യുന്നതോടെ മാത്രമേ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂവെന്ന് വ്യക്തമായിട്ടുണ്ട്. ബൈപ്പാസ് റോഡ് രാജപാത ആക്കി മാറ്റുമെന്നാണ് പുതിയ നഗരസഭ ഭരണസമിതി ഉറപ്പ് നല്‍കിയിരുന്നത്. പതിനൊന്ന് മാസമാണ് നിര്‍മാണ കാലാവധി നല്‍കിയിരിക്കുന്നത്.
ബൈപ്പാസ് റോഡ് നവീകരണം മുന്‍ സര്‍ക്കാരിന്റെയും മുന്‍ എംഎല്‍എ ഡോ.ആര്. ബിന്ദുവിന്റെയും വികസന നേട്ടങ്ങളില്‍ ഉള്‍പ്പെട്ടതാണ്, എല്‍ഡിഎഫ്
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സര്‍ക്കാര്‍ തുക അനുവദിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം മുന്‍ സര്‍ക്കാരിന്റെയും മുന്‍ എംഎല്‍എ ഡോ. ആര്. ബിന്ദുവിന്റെയും വികസന നേട്ടങ്ങളില്‍ ഉള്പ്പെട്ടതണെന്ന് എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2025 26 വര്‍ഷത്തെ ബജറ്റില്‍ അഞ്ച് കോടി രൂപയാണ് ബൈപ്പാസ് റോഡ് നവീകരണത്തിനും കാന നിര്‍മാണത്തിനും ഫുട്പാത്ത് നിര്‍മാണത്തിനുമായി നീക്കിവച്ചിരുന്നത്.
ബജറ്റ് പ്രഖ്യാപനം വന്ന ഉടന്‍ തന്നെ എസ്റ്റിമേറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന എംഎല്‍എയുടെ നിര്‍ദ്ദേശം അവഗണിക്കുകയാണ് അന്നത്തെ മുനിസിപ്പല്‍ ഭരണസമിതി ചെയ്തിരുന്നത്. തുടര്‍ന്ന് ഡോ. ആര്. ബിന്ദു തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഖാന്തിരമാണ് ഭരണാനുമതിക്കും സാങ്കേതിക അനുമതിക്കും വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രോട്ടോക്കൊള്‍ മൂലം നടപടികള്‍ നീണ്ടു പോവുകയായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഉല്ലാസ് കളക്കാട്ട് പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍