കാറ്റിലും മഴയിലും മരം കട പുഴകി കോടതി കെട്ടിടത്തിലേക്ക് വീണു; വാഹനങ്ങള്‍ക്ക് നാശം, കോടതി നടപടികള്‍ നിറുത്തി വച്ചു
ഇരിങ്ങാലക്കുട കോടതി വളപ്പില്‍ വീണ മരം അഗ്നിശമനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റുന്നു.
ഇരിങ്ങാലക്കുട: മരം കട പുഴകി വീണ് ഇരിങ്ങാലക്കുട ഠാണാ മെയിന്‍ റോഡില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി അങ്കണത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നാല് കാറുകള്‍ക്കും ഒരു ബൈക്കിനും ഭാഗിക നാശം. ഇന്നലെ രാവിലെ 11.30 ഓടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം സംഭവിച്ചത്. ഈ സമയം ആരും തന്നെ കോടതി കെട്ടിടത്തിനു മുന്നില്‍ ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. കോടതി നടപടികള്‍ക്ക് എത്തിയ അഭിഭാഷകരുടെയും കക്ഷികളുടെയും വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. ഈ സമയം കോടതി നടപടികള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിറുത്തി വച്ചു. അഗ്നിശമനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റി. വര്‍ഷങ്ങളുടെ പഴക്കമുള്ള കോടതി കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപെട്ട് ഈ വര്‍ഷം മാര്‍ച്ചില്‍ നഗരസഭയ്ക്ക് കോടതി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. കോടതി സമുച്ചയം ഉള്‍പെടുന്ന കച്ചേരി വളപ്പ് കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയില്‍ ഉള്ളതാണെന്നും വിഷയം സംബന്ധിച്ച് ദേവസ്വത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചതായി അഭിഭാഷകര്‍ പറഞ്ഞു. അഗ്നിശമനാ വിഭാഗം സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്‍, സോനാംഗങ്ങളായ കെ.എ. ഷാജഹാന്, എ.വി. കൃഷ്ണരാജ്, എം.വി. ശിവ പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.


37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി