ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി ആഘോഷം; സൗജന്യ മഹാ മെഡിക്കല്‍ ക്യാമ്പ് നടത്തി

സെന്റ് തോമസ് കത്തീഡ്രൽ കെസിവൈഎമ്മിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക്കുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാന്പ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ കെസിവൈഎമ്മിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. കെസിവൈഎം വർക്കിംഗ് ഡയറക്ടർ ഫാ. ബെൽഫിൻ കോപ്പുള്ളി, കെസിവൈഎം പ്രസിഡന്റ് ഗോഡ്സണ്‍ റോയ് നൊട്ടത്ത്, അനിമേറ്റർ ജോസ് മാമ്പിള്ളി, കോ ഓർഡിനേറ്റർ സാൻജോ ഷൈജു കൂരൻ എന്നിവർ പ്രസംഗിച്ചു.