വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
മഴയെ തുടര്‍ന്ന് ഞാറ് വെള്ളത്തിലായ മുരിയാട് കോള്‍ മേഖല ചെമ്മണ്ട പുളിയംപാടം പാടശേഖരം ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു.
കാറളം: മുരിയാട് കോള്‍ മേഖല ചെമ്മണ്ട പുളിയംപാടം പാടശേഖര സമതിയിലുള്പ്പെട്ട വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ 30 ഏക്കറിലധികം കൃഷി ഞാറ് വെള്ളത്തിലായിരിക്കുന്നതിന് ഉടന്‍ പരിപരിഹാരം കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്ഥിരമായി വെള്ളക്കെട്ട് ഇവിടെ അനുഭവപ്പെടാറുണ്ട്. നിലവിലുള്ള മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ഒഴുക്കിക്കളയാന്‍ സാധിക്കുന്നില്ല. ഉടന്‍ വലിയ മോട്ടോര്‍ അനുവദിച്ച് ശാശ്വത പരിഹാരം കാണണമെന്നും ഇപ്പോള്‍ വെള്ളം വറ്റിക്കാനുള്ള സംവിധാനവും ഒരുക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട അധികൃതരോട് ആവശ്യപ്പെട്ടു.
ഈ ആവശ്യം പല തവണകളായി കര്‍ഷക സംഘത്തിലും പഞ്ചായത്തിലും എംഎല്‍എ അടക്കമുള്ളവരോട് കര്‍ഷകര്‍ ആവശ്യപ്പട്ടിരുന്നു. പക്ഷെ ഈ ദുരിതത്തിന് പരിഹാരം ഇതുവരേയും ഉണ്ടായിട്ടില്ല. ബിജെപി കാറളം പഞ്ചായത്ത് പ്രസിഡന്റ് പ്രിയ അനില്‍, പഞ്ചായത്തംഗളായ അജയന് തറയില്‍, സരിത വിനോദ്, നേതാക്കളായ സുഭാഷ് പുല്ലത്തറ, സോമന് പുളിയത്തു പറമ്പില്‍, വിജില്‍ പുല്ലത്തറ, ഭരതന് വെള്ളാനി എന്നിവര്‍ കര്‍ഷകര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. കര്‍ഷകരായ രവി ഉണ്ണികൃഷ്ണന്, ബാലകൃഷ്ണന് മേനോത്ത്, ശിവന് വെള്ളാനി എന്നിവര്‍ താലൂക്ക് വികസന സമിതിക്കുള്ള പരാതി എംപി പ്രതിനിധിക്ക് കൈമാറി.


ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി