കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
പടിയൂര്‍ പഞ്ചായത്തിലെ കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഭിലാഷ് കണ്ടാരം തറയും സംഘവും സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ 150 ഏക്കര്‍ പോത്താനി പാടശേഖരവും 100 ഏക്കര്‍ വരുന്ന കുട്ടാടന്‍ പാടശേഖരവും ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഭിലാഷ് കണ്ടാരം തറ സന്ദര്‍ശിച്ചു. ജില്ല വൈസ് പ്രസിഡന്റ് സുനില്‍ ടി. ഇല്ലിക്കല്‍, ജില്ല വൈസ് പ്രസിഡന്റ് വാണി കുമാര്‍ കോപ്പുള്ളിപറമ്പില്‍, മണ്ഡലം പ്രസിഡന്റ് രാജന് കുഴുപ്പുള്ളി മണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍ പാടത്ത് പറമ്പില്‍, മണ്ഡലം വൈസ് പ്രസിഡന്റ് സുശാന്ത് പണിക്കശേരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ വേണ്ടി ബണ്ട് കെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് ലക്ഷം രൂപ അനുവദിച്ചിട്ട് ഇന്നേവരെ ബണ്ട് കെട്ടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആയതിനാല്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ബണ്ട് കെട്ടി കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് കര്‍ഷക മോര്‍ച്ച ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
യാത്രാക്ലേശം: പടിയൂരിലും ഗ്രാമവണ്ടി വേണം കോണ്‍ഗ്രസ്
കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ഞാറ്റുവേലച്ചന്ത