ഓണ്‍ലൈനില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
 
                വിനീഷ്.
ഇരിങ്ങാലക്കുട: ഓണ്‍ലൈനില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ കതിരൂര്‍ പുളിയോട് സ്വദേശി വിദ്യ വിഹാര്‍ വീട്ടില്‍ വിനീഷ് (39) നെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അവിട്ടത്തൂര്‍ സ്വദേശി കുന്നത്ത് വീട്ടില്‍ ആദര്‍ശ് (32) എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് കമ്പനിയുടെ പേരില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സ്റ്റാര്‍ റെയ്റ്റിങ്ങ് കൊടുക്കുന്ന ഓണ്‍ലൈന്‍ ജോലി ചെയ്താല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദര്‍ശിന്റെ മൊബൈലിലേക്ക് മെസ്സേജുകള്‍ അയച്ച് കൊടുത്തു.
തുടര്‍ന്ന് പെയ്മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുക്കുകയും ഓരോ കാരണങ്ങള്‍ പറഞ്ഞ് പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 (അഞ്ചുലക്ഷത്തി ഇരുപത്തി എട്ടായിരം) രൂപ അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസെടുത്തത്. കൂടുതലായി അന്വേഷിച്ചതില്‍ ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതതിന് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുള്ളതാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ് എച്ച് ഒ പി എസ് സുജിത്ത്, ജിഎസ്ഐ കെ വി ജെസ്റ്റിന്, സി പി ഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

 
                         പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
                                    പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു                                 യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ന്നു
                                    യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ന്നു                                 മയക്കുമരുന്ന് കുറ്റവാളികളില്‍ നിന്ന് വാഹനങ്ങളും സ്വത്തു വകകളും കണ്ടുകെട്ടാന്‍ ഉത്തരവായി
                                    മയക്കുമരുന്ന് കുറ്റവാളികളില്‍ നിന്ന് വാഹനങ്ങളും സ്വത്തു വകകളും കണ്ടുകെട്ടാന്‍ ഉത്തരവായി                                 യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
                                    യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ                                 ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ
                                    ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ                                 വീട്ടിലേക്ക് അതിക്രമിച്ച് കയറി മകനും പിതാവിനും ആക്രമണം; നാല് വധശ്രമക്കേസുകളിലെ പ്രതി അറസ്റ്റില്‍
                                    വീട്ടിലേക്ക് അതിക്രമിച്ച് കയറി മകനും പിതാവിനും ആക്രമണം; നാല് വധശ്രമക്കേസുകളിലെ പ്രതി അറസ്റ്റില്‍                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    