അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
ജിഷ്ണു (30).
ഇരിങ്ങാലക്കുട: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണത്തില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍. പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പില്‍ വീട്ടില്‍ ജിഷ്ണു (30) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന പൊറത്തിശ്ശേരി സ്വദേശി കുറുമത്ത് വീട്ടില്‍ സുജിത്ത് (43) നെ അസഭ്യം പറഞ്ഞിരുന്നു.
ഇത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താല്‍ സുജിത്തിനെ കൈകൊണ്ടും കാലു കൊണ്ടും മര്‍ദ്ദിക്കുകയും മരവടി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിനാണ് നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയും സ്റ്റേഷന് റൗഡിയുമായ ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട, കാട്ടൂര്‍, വലപ്പാട്, കൊരട്ടി, തൃശ്ശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷന് എന്നിവടങ്ങളിലായി ഒരു പോക്സോ കേസിലും, രണ്ട് കവര്‍ച്ചക്കേസിലും, അഞ്ച് ക്രിമിനല്‍ക്കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.കെ ഷാജി, എസ്ഐ മാരായ ഇ.യുസൗമ്യ, ടി. അബിലാഷ്, ജിഎസ്ഐ സുല്‍ഫിക്കര്‍, ജിഎസ്സിപി ഒ.ഗിരീഷ്, സിപിഒ മാരായ ഷാബു, ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി