കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റിന്
കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം നടത്തിയ അഖിലേന്ത്യ മാനേജ്മെന്റ് ഫെസ്റ്റ് അസെന്റ് 26 ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മാനേജ്മെന്റ് ഗെയിംസ് വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജ് രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികള്‍ ബെസ്റ്റ് മാനേജ്മെന്റ് ടീം, എച്ച് ആര് ഗെയിം എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥികള്‍ മാര്‍ക്കറ്റിംഗ് ഗെയിം മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. നോണ്‍ മാനേജ്മെന്റ് ഗെയിം വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജ് ബികോം വിദ്യാര്‍ഥികള്‍ ഐപിഎല്‍ ഓക്ഷന് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. സര്‍വ്വകലാശാല ആസ്ഥാനത്ത് വെച്ച് നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സമ്മാനിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍