കാരൂര്ച്ചിറ അഞ്ചലങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു നിര്‍മാണം പൂര്‍ത്തീകരിച്ചത് 2.44 കോടി രൂപയുടെ റീബില്‍ഡ് കേരള പദ്ധതിയിലൂടെ
ആളൂര്‍ പഞ്ചായത്തിലെ കാരൂര്ച്ചിറ അഞ്ചലങ്ങാടി റോഡിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിക്കുന്നു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് സമീപം.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ 2.44 കോടി രൂപ ചെലവില്‍ റീബില്‍ഡ് കേരള പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തീകരിച്ച ആളൂര്‍ പഞ്ചായത്തിലെ കാരൂര്ച്ചിറ അഞ്ചലങ്ങാടി റോഡിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. റീബില്‍ഡ് കേരള പദ്ധതിയിലൂടെ 2,44,49,580.44 രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കാരൂര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മുന്‍ ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ.കെ.യു അരുണന് മുഖ്യാതിഥിയായി. ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹെലന് ചാക്കോ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ഐ. ബാബു,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേഖ സന്തോഷ്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡെന്‍സി ഡെന്‍പോള്‍, കെ.വി. രാജു, മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ നൈസണ്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സുനില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍