കാട്ടുപന്നിശല്യം; നടപടിയുമായി പഞ്ചായത്ത്, കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
പടിയൂര്‍ പുഞ്ചായത്തില് വെടിവെച്ച് കൊന്ന കാട്ടു പന്നികള്‍.
ഇരിങ്ങാലക്കുട: പടിയൂര്‍പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി ആക്രമണം നടത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കഴിഞ്ഞ ദിവസം പശുകുട്ടി കാട്ടുപന്നിയുടെ ആക്രമണത്തില്‍ ചത്തിരുന്നു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി കണ്ണന് അടിയന്തിരമായി ഷൂട്ടറെ കൊണ്ടുവരികയും രാത്രി 11.30 ഓടെ പന്നികളെ വെടിവച്ച് കൊല്ലുകയുമായിരുന്നു.
പഞ്ചായത്തംഗത്ത് വൈസ് പ്രസിഡന്റ് ഷീല ജോയ്, പഞ്ചായത്തംഗങ്ങളായ കെ.വി. ഹജീഷ്, സുധ ദിലീപ്, ലതിക ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്കി. വരും ദിവസങ്ങളിലും പന്നികളെ പിടികൂടാനുള്ള ശ്രമം നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. പന്നികളെ കണ്ടാല്‍ പഞ്ചായത്തംഗങ്ങളെ അറിയിക്കണമെന്ന് അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കാട്ടു പന്നികളെ ശാസ്ത്രീയമായി സംസ്കരിച്ചു.
ഒരു വര്‍ഷത്തോളമായി കാട്ടുപന്നികളുടെ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പടിയൂരിലെ ജനങ്ങള്‍. വലിയ കാര്ഷികനഷ്ട്മാണ് ഈ പ്രദേശത്താകെ ഉണ്ടായത്. കുറ്റിക്കാടുകളുള്ള ഇടങ്ങളില്‍ തമ്പടിക്കുന്ന പന്നികളാണ് രാത്രിയില്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നതെന്നാണ് കരുതുന്നത്. കാട്ടുപന്നിശല്യം തടയാന്‍ കര്‍ശന നടപടി വേണമെന്നും കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മുപ്ലിം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി.എ അനൂപ്, റേഞ്ച് ഓഫീസര്‍മാരായ ജോബി ജോസ്, രാജേഷ് ജോര്‍ജ്, ടി.കെ അഭിലാഷ് എന്നുരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് പരിശോധനക്ക് എത്തിയിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കാരൂര്ച്ചിറ അഞ്ചലങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു നിര്‍മാണം പൂര്‍ത്തീകരിച്ചത് 2.44 കോടി രൂപയുടെ റീബില്‍ഡ് കേരള പദ്ധതിയിലൂടെ
കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റിന്
ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രതി അറസ്റ്റില്‍
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം
പുളിക്കലച്ചിറ പാലം നിര്‍മാണം പുനരാരംഭിച്ചു