കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വണ്ടിയില്‍ കുടിവെള്ളം എത്തിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന് മുന്പില് നടത്തിയ ധര്‍ണ.
ഇരിങ്ങാലക്കുട: കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വണ്ടിയില്‍ കുടിവെള്ളം എത്തിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന് മുന്പില് ധര്‍ണ നടത്തി. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തനത് ഫണ്ടില്‍ നിന്നു തുക വിനിയോഗിക്കുന്നതിന് ഫെബ്രുവരി ഒമ്പതിന് ഉത്തരവ് ഇറങ്ങിയിട്ടും ഇതുവരെയായിട്ടും നഗരസഭ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ളകിയോക്സുകള് അറ്റകുറ്റപ്പണി നടത്തി കഴുകി വൃത്തിയാക്കി വെള്ളം നിറയ്ക്കാനും ഒരു നടപടിയും എടുത്തിട്ടില്ല.
ടൗണില്‍ കെഎസ്ടിപി റോഡുപണിയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണവും വൈകുന്നുണ്ട്. അതിനാല്‍ അടിയന്തരമായി നഗരസഭ കോളനി ചേരി പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും വെള്ളം വിതരണം എത്തിക്കാന്‍ നഗരസഭ തയ്യാറാകണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ പി.വി. ശിവകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെഎസ് പ്രസാദ് അധ്യക്ഷ വഹിച്ചു. കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, വിമി ബിജേഷ്, രമ്യാ ഷിബു, അശ്വതി, സിന്ധു കൃഷ്ണകുമാര്‍, അജിത്ത് കൊല്ലാറ, വിഷ്ണു പ്രഭാകരന്, നന്ദുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കളത്തുംപടി പാലത്തിന് ഭരണാനുമതി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്
യുവ ഇന്നൊവേറ്റര്മാര്ക്കായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഐഇഡിസി തൃശൂര്‍ ക്ലസ്റ്റര്‍ ഹാക്കത്തോണ്‍ സംഘടിപ്പിച്ചു