കളത്തുംപടി പാലത്തിന് ഭരണാനുമതി
ഷണ്മുഖം കനാലിനു കുറുകെയുള്ള കളത്തുംപടി പാലം.
ഇരിങ്ങാലക്കുട: ഷണ്മുഖം കനാലിനു കുറുകെ ഇരിങ്ങാലക്കുട നഗരസഭയെയും പൂമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളത്തുംപടി പാലം (ചവിട്ടുപാലം) പുനര്‍നിര്‍മിക്കുന്നതിന് ഭരണാനുമതി. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സമര്‍പ്പിച്ച 1.50 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. അപകടാവസ്ഥയിലായ നിലവിലെ പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് ഏഴുമീറ്റര്‍ വീതിയില്‍ പുതിയ പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2024-25 വര്‍ഷത്തെ ബജറ്റില്‍നിന്ന് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലത്തെ മണ്ണും പാറയും പരിശോധിക്കുകയും അപ്രോച്ച് റോഡിന് സ്ഥലം സൗജന്യമായി നല്കാന് പ്രദേശവാസികള്‍ തയാറാകുകയും ചെയ്തതോടെ എസ്റ്റിമേറ്റ് തുക ഒന്നരക്കോടിയായി ചുരുങ്ങി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനുമുന്‍പേ പാലം കരാര്‍ നല്കി നിര്‍മാണം ആരംഭിക്കാനാണ് നീക്കം. മൂന്നുപീടിക റോഡില്‍ സോള്‍വെന്റ് കമ്പനിക്കരികിലൂടെ ഷണ്മുഖം കനാലിലേക്ക് ചെന്നുചേരുന്ന റോഡിലാണ് ദശാബ്ദങ്ങളുടെ പഴക്കമുള്ള പാലം സ്ഥിതിചെയ്യുന്നത്. പാലത്തിലൂടെ നടന്നുപോകാന്‍ മാത്രമേ കഴിയു. നാലുപടികള്‍ കയറിവേണം ഒരു മീറ്റര്‍ വീതിയിലുള്ള പാലംകടന്ന് തെക്കേ അതിരുള്ള പൂമംഗലം പഞ്ചായത്തില്‍പ്പെട്ട കിഴക്കേ ബണ്ടുറോഡിലെത്താന്.
ഷണ്മുഖം കനാല്‍ കിഴക്കേ ബണ്ടിനുസമീപം എടക്കുളം പെരുവല്ലിപ്പാടംവരെ വഴി വന്നുനില്‍ക്കുന്നുണ്ട്. ഇത് കിഴക്കേ ബണ്ടുറോഡിലെത്തിച്ച് പാലം കടന്നാല്‍ വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്ന് പ്രദേശത്തുള്ളവര്‍ക്കും എടക്കുളം കിഴക്കുഭാഗത്തുള്ളവര്ക്കും എളുപ്പം നഗരത്തിലെത്താന്‍ സാധിക്കും. ഇപ്പോള്‍ ഐക്കരക്കുന്ന് ഭാഗത്ത് താമസിക്കുന്നവര്‍ കോലോത്തുംപടി വഴി ചന്തക്കുന്നിലെത്തിയും എടക്കുളത്തുള്ളവര് ചേലൂര്‍ വഴിയും കിലോമീറ്ററുകള്‍ താണ്ടിവേണം ഇരിങ്ങാലക്കുടയിലെത്താന്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍