ക്രൈസ്റ്റ് കോളജില്‍ വേനല്‍ക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
ക്രൈസ്റ്റ് അക്കാദമിയും ലതര്‍ ആന്‍ഡ് വില്ലോ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന്റെ സമാപന ചടങ്ങ് ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്കാദമിയും ലതര്‍ ആന്‍ഡ് വില്ലോ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ചു. സമാപന ചടങ്ങ് ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് സതീശന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. ജോജോ കൂനന്‍, കെ.യു. ഹരീഷ്, ഡോ. സോണി ജോണ്‍, സുധീര്‍, അഡ്വ. പി.ജെ. തോമസ്, പരിശീലകനും സെലക്ടറുമായ സന്തോഷ്, ക്രൈസ്റ്റ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ബിന്റു കല്യാണ്‍ എന്നിവര്‍ സംസാരിച്ചു. ലതര്‍ ആന്‍ഡ് വില്ലോ ഗ്രൂപ്പിന്റെ കോ പ്രസിഡന്റ് അജിത് നന്ദിയും പറഞ്ഞു. ക്രിക്കറ്റിലെ സാങ്കേതിക വശങ്ങള്‍ക്കൊപ്പം കായികക്ഷമതയ്ക്കും അച്ചടക്കത്തിനും മുന്‍ഗണന നല്കുന്ന രീതിയിലാണ് ക്യാമ്പിലെ പരിശീലനം ക്രമീകരിച്ചിരുന്നത്. ചടങ്ങിന്റെ അവസാനത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം