സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന; 144 ബസുകള്‍ പാസ്, തോറ്റത് 33
സ്കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ബസുകള്‍ക്കുള്ള സ്റ്റിക്കള്‍ ജോആര്ടിഒ സാന്‍ജോ വര്‍ഗീസ് നല്കുന്നു.
ഇരിങ്ങാലക്കുട: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി, മോട്ടോര്‍ വാഹന വകുപ്പിന്റെ സ്കൂള്‍ വാഹനങ്ങള്‍ക്കുള്ള പരിശോധനയില്‍ യോഗ്യത നേടാതെ മടങ്ങിയത് 33 സ്കൂള്‍ വാഹനങ്ങള്‍. ഇരിങ്ങാലക്കുട ജോആര്ടിഒ പരിധിയില്‍ ഇതുവരെ 144 സ്കൂള്‍ ബസുകള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് പരിശോധനയില്‍ യോഗ്യത നേടി. സ്കൂള്‍ വാഹനങ്ങളുടെ കൃത്യമായ ലൊക്കേഷനും

വേഗതയും ഒപ്പിയെടുക്കുന്ന രണ്ട് സിം കാര്‍ഡുകള്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണം, വാഹനത്തിന് മുന്നിലെയും അകത്തേയും ഡോറുകളിലെയും കാഴ്ചകള്‍ റെക്കോഡ് ചെയ്യാനുള്ള മൂന്ന് ക്യാമറകള്‍, അത് പ്രദര്‍ശിപ്പിക്കുന്ന ഒരു മോണിറ്റര്‍, കുട്ടികള്‍ വാഹനത്തിന് തൊട്ടു മുന്നിലൂടെ കടന്നുപോയാല്‍ കാണാന്‍ സാധിക്കുന്ന ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ എന്നിങ്ങനെയുള്ള ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ ഇത്തവണ ഏറെയാണ്. കൂടാതെ വാഹനങ്ങളുടെ സാങ്കേതിക ക്ഷമത, ഇരിക്കുവാനും സ്കൂള്‍ ബാഗ് വയ്ക്കുമാനുമുള്ള സൗകര്യങ്ങള്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, ഓരോ വാഹനത്തിലും കരുതേണ്ട അഗ്നിശമന ഉപ കരണങ്ങളുടെ കാലിബ്രേഷന്‍ എന്നിവയെല്ലാം വിശദമായി പരിശോധിക്കണം. ഒരിക്കല്‍ ടെസ്റ്റ് പാസാകാത്ത വാഹനങ്ങള്‍ പോരായ്മകള്‍ പരിഹരിച്ച് വരുംദിവസങ്ങളില്‍ വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കി, ചെക്ക്ഡ് ഓക്കേ സ്റ്റിക്കര്‍ പതിച്ച ശേഷമേ സ്കൂളില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് പരിശീലന ക്ലാസില്‍ അധ്യക്ഷത വഹിച്ച ജോആര്ടിഒ സാന്‍ജോ വര്‍ഗീസ് പറഞ്ഞു.
വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ നടത്തു മെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലാണ് ഇത്തവണത്തെ വാഹന പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനവും സംഘടിപ്പിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെ ക്ടര്‍മാരായ വി.എസ്. സിന്റോ, പി. ഷിജു, സി.സി. വിനേഷ്, അമല്‍ ടോം എന്നിവര്‍ വാഹന പരിശോധനയ്ക്കും കെ.പി. ശ്രീജിത്ത്, മനു വിശ്വനാഥ് എന്നീ ഇന്‍സ്പെക്ടര്‍മാര്‍ പരിശീലന പരിപാടിക്കും നേതൃത്വം നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്