ജനങ്ങളുടെ ഇടപെടലില്‍ റോഡിന് താത്കാലിക ആശ്വാസം; പടിഞ്ഞാട്ടുമുറിയിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് യാത്രാസൗകര്യം ഒരുക്കി
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് പടിഞ്ഞാട്ടുമുറിയിലെ പിഡബ്ല്യുഡി റോഡിലെ കുഴികള്‍ പഞ്ചായത്തംഗം കെ.ബി. ഷമീറിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്യുന്നു.
കാറളം: കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പടിഞ്ഞാട്ടുമുറി മേഖലയിലെ പിഡബ്ല്യുഡി റോഡില്‍ രൂപപ്പെട്ടിരുന്ന അപകടകരമായ കുഴികള്‍ നാട്ടുകാരുടെയും വാഹന ഡ്രൈവര്‍മാരുടെയും നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് യാത്രാസൗകര്യം ഒരുക്കി. ഏറെ നാളായി അറ്റകുറ്റപ്പണികള്‍ നടത്താതെ അവഗണിക്കപ്പെട്ടിരുന്ന റോഡിലെ വലിയ കുഴികള്‍ കാരണം ദിനംപ്രതി ഇരുചക്രവാഹന യാത്രികരും മറ്റ് വാഹനയാത്രക്കാരും അപകടത്തില്‍പ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പ്രദേശവാസികള്‍ നിരവധി തവണ വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അടിയന്തര നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സ്വമേധയാ രംഗത്തെത്തിയത്.
പഞ്ചായത്തംഗം കെ.ബി. ഷമീറിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്ന് കുഴികളില്‍ കോണ്‍ക്രീറ്റ് നിറച്ച് റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു. പ്രദേശത്തെ പ്രധാന ഗതാഗതപാതയായ ഈ റോഡിലൂടെ ദിവസേന സ്കൂള്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി നൂറുകണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം അപകടസാധ്യത വര്‍ധിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
നിരവധി ഇരുചക്രവാഹനങ്ങള്‍ ഇവിടെ നിയന്ത്രണം വിട്ട് വീഴുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട വകുപ്പ് അടിയന്തരമായി സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ നടത്തിയ കോണ്‍ക്രീറ്റിംഗ് താത്കാലിക പരിഹാരമാണെന്നും സ്ഥിരമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗോളുകള്‍ പിറക്കട്ടെ, മരങ്ങള്‍ വളരട്ടെ; ലോകകപ്പിനായി 2000 തൈകള്‍ ഒരുക്കി പ്ലാവച്ചന് എന്ന ഫാ. ജോയ് പീണിക്കപറമ്പില്‍
ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
കാലവര്‍ഷം കനക്കും മുമ്പ് ജാഗ്രത; മുകുന്ദപുരം താലൂക്കില്‍ മണ്ണിടിച്ചില്‍ ഭീഷണി; 32 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നോട്ടീസ്
അത്യാഹിതത്തിലേക്കുള്ള വഴി തന്നെ അത്യാഹിതം; ചെളിക്കുഴിയില്‍ കുടുങ്ങി ആംബുലന്‍സ്
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം നടത്തി
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി