പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ഫോട്ടോ ക്യാപ്ഷന്‍() ജുവിന്
ആളൂര്‍: പോലീസ് ജീപ്പും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. മറ്റൊരു വിദ്യാര്‍ഥി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ രാജുവിന്റെ മകന് ജുവിന് (16) ആണ് മരിച്ചത്. ആനത്തടം സ്വദേശി തയ്യില്‍ പ്രദീപിന്റെ മകന് അനന്തകൃഷ്ണന് (18) ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഈ മാസം 15ന് രാവിലെ 11.45 ഓടെ പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം.
പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ പോലീസിന്റെ ഡാന്‍സാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പിടിച്ചാണ് അപകടം നടന്നത്. കദളിച്ചിറ ഭാഗത്ത് സ്കൂട്ടര്‍ വലത്തോട്ട് തിരിയുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പോലീസ് ജീപ്പ് ഇടിച്ചുകയറിയതായാണ് നാട്ടുകാര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ റോഡിലേക്ക് തെറിച്ചുവീഴുകയും ഇരുവര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി ജുവിനെ എറണാകുളത്തെ രാജഗിരി ആശുപത്രിയിലും അനന്തകൃഷ്ണനെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായിരുന്നുവെങ്കിലും ജുവിന്റെ മരണം ഇന്നലെ ഉച്ചയോടെ സ്ഥിരീകരിക്കുകയായിരുന്നു. അപകടസമയത്ത് പോലീസ് ജീപ്പ് അമിതവേഗത്തിലായിരുന്നുവെന്നും വാഹനമോടിക്കുന്നതില്‍ അശ്രദ്ധ ഉണ്ടായിരുന്നുവെന്നും നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും ആരോപിച്ചു.
ഏറെ നാളായി വിദേശത്തായിരുന്ന ജുവിന്റെ പിതാവ് രാജു സംഭവമറിഞ്ഞ് നാട്ടിലെത്തി. മരണപ്പെട്ട ജുവിന് ഈ വര്‍ഷം ആനത്തടം സെന്റ് ആന്‍സ് സ്കൂളില്‍നിന്നും എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥിയാണ്. സംസ്കാരം നാളെ (25.6.2026) രാവിലെ പത്തിന് ആളൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും. അമ്മ: ബീന. സഹോദരി: ജൂനിയ (പ്ലസ്ടു വിദ്യാര്‍ഥിനി).
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്
ലോകകപ്പ് ആവേശം പകര്‍ന്ന് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ ഫുട്ബോള്‍ ഷൂട്ടൗട്ട്