ക്വിമിക 2കെ26 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷനായ ക്വിമിക 2കെ26 ന്റെ ഉദ്ഘാടനം അമേരിക്കയിലെ ഇല്ലിനോയിസ് വെസ്ലിയന്‍ സര്‍വകലാശാല രസതന്ത്ര വിഭാഗം പ്രഫസര്‍ റാം മോഹന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷനായ ക്വിമിക 2കെ26 ന്റെ ഉദ്ഘാടനം അമേരിക്കയിലെ ഇല്ലിനോയിസ് വെസ്ലിയന്‍ സര്‍വകലാശാല രസതന്ത്ര വിഭാഗം പ്രഫസര്‍ റാം മോഹന്‍ നിര്‍വഹിച്ചു. ഗ്രീന്‍ കെമിസ്ട്രിയുടെ തത്വങ്ങള്‍, വിഷരാസവസ്തുക്കളുടെ ആരോഗ്യ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍, സുസ്ഥിര ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ ഗ്രീന്‍ കെമിസ്ട്രിയുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. ബിബിത ജോസഫ് സ്വാഗതവും അസോസിയേഷന് സെക്രട്ടറി കൃപ ഷെര്‍ലി നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു