ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെയും തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫിലിം കാര്‍ണിവലിന്റെ കൊടിയേറ്റം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെയും തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഫിലിം കാര്‍ണിവലിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ ഫെസ്റ്റിവല്‍ ബുക്കിന്റെ ആദ്യ പതിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് സമ്മാനിച്ചു. തുടര്‍ന്ന് സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ റേച്ചല്‍ റോസ്, അരുണിമ എന്നിവര്‍ക്ക് ഫെസ്റ്റിവലിന്റെ ആദ്യ പാസുകള്‍ എംഎല്‍എ വിതരണം ചെയ്തു. ഡോ. ജോസ് കുര്യാക്കോസ് അവതാരകനായിരുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
തുടര്‍ന്ന് അന്തരിച്ച നടന് സലീം കുമാറിന് ആദരാഞ്ജലിയായി അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രതിബദ്ധതയെ ആസ്പദമാക്കിയ പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സലീം കുമാറിന്റെ ഭൂമിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണ സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിച്ച ഡോക്യുമെന്ററി ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളായ രാധാകൃഷ്ണന് വെട്ടത്ത്, പി.എഫ്. വിന്‍സന്റ്, ഗണിതശാസ്ത്ര അധ്യാപിക ധന്യ, മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിനി ബിന്‍സി എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് ചലച്ചിത്ര പ്രദര്‍ശനവും ചവിട്ടുനാടകവും. മാസ് തീയറ്ററില്‍ വച്ച് ഡോ. മേതില്‍ ദേവികയുടെ ഡോക്യുമെന്ററികളുടെ പ്രദര്‍ശനത്തോടെ ചലച്ചിത്ര മേളയ്ക്ക് തുടക്കമാകും.
അതേസമയം കോളജ് ഓഡിറ്റോറിയത്തില്‍ തനത് കലാരൂപമായ ചവിട്ടുനാടകം അരങ്ങേറും. ഉദ്ഘാടനത്തിനു ശേഷം ഹ്രസ്വചിത്ര പ്രദര്‍ശനങ്ങള്‍, അധ്യാപകര്‍ക്കായി തൈര് കടയല്‍ മത്സരം, സ്ക്രിപ്റ്റ് ഗാര്‍ഡനില്‍ രാഗ ഓപ്പണ്‍ ബാന്‍ഡ് എന്നിവ നടക്കും. മന്ത്രി ഒ.ജെ. ജനീഷ് ഋതുവേദി സന്ദര്‍ശിക്കും. തുടര്‍ന്ന് കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡായ സ്റ്റുഡന്റ്്സ് ട്രാപ്പ് അവതരിപ്പിക്കുന്ന ഫോക് ലൈവ് ബാന്‍ഡ് സംഗീത വിരുന്ന് നടക്കും. നാളെ ക്യാമ്പസില്‍ പുതുതായി ഒരുക്കിയ ഇക്കോ ഗാര്‍ഡനായ ഋതു ഗാര്‍ഡന്‍സ് മന്ത്രി തുളസി ഉദ്ഘാടനം ചെ്യും. അന്നേ ദിവസം രാവിലെ 8.30ന് നടക്കുന്ന കര്‍ക്കടക കുമ്പിളൂട്ട് എന്ന മെഗാ പരിപാടിയില്‍ കര്‍ക്കടക മാസത്തിന്റെ തനിമ വിളിച്ചോതി 2500 ലധികം ആളുകള്‍ക്ക് ചൂടു കഞ്ഞിയും പുഴുക്കും ചമ്മന്തിയും വിതരണം ചെയ്യും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു