ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ സന്ദര്‍ശിച്ചപ്പോള്‍.
മണ്ഡലത്തിലെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് എംപിയും എംഎല്‍എയും
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ചര്‍ച്ച ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. ഇരിങ്ങാലക്കുടയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടൊപ്പം കേന്ദ്രസഹായം ലഭിക്കുന്നതിനാണ് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുമായി എംഎല്‍എ ചര്‍ച്ച നടത്തിയത്. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടണമെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്നും എംഎല്‍എ സുരേഷ് ഗോപിയോട് അഭ്യര്‍ഥിച്ചു.
വിഷയങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി എംഎല്‍എ പറഞ്ഞു. കേന്ദ്ര റെയില്‍വേ അംഗീകാരം നല്കിയ തിരൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട പാതയ്ക്കും എയിംസിനും സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സ്ഥലം ഏറ്റെടുത്ത് നല്കിയാല് ഈ രണ്ട് പദ്ധതികളും യാഥാര്‍ഥ്യമാകുമെന്നും സുരേഷ് ഗോപി പറഞ്ഞതായും ഉണ്ണിയാടന് കൂട്ടിച്ചേര്‍ത്തു. തിരൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട റെയില്‍വേ പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അനുമതി ലഭിക്കാന്‍ വേണ്ടത് ചെയ്യണമെന്നും എംഎല്‍എയോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു