കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു.

ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രിയുടെ പേരില്‍ താമരമാല വഴിപാട് നടത്തി. രാവിലെ ഏഴോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഭരണസമിതി അംഗം ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ പ്രസാദം സമ്മാനിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന് മുന്പില് മധുരം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, ജില്ലാ ഭാരവാഹികളായ ശ്യാംജി മാടത്തിങ്കല്‍, അജീഷ് പൈക്കാട്ട്, വിപിന്‍ പാറമേക്കാട്ടില്‍, അഖിലാഷ് വിശ്വനാഥന്, മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ജിതേഷ് മോഹന്‍, സെക്രട്ടറിമാരായ റിജേഷ്, ശ്രീജിത്ത്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലീന ഗിരീഷ്, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, ഗീത പുതുമന, സുരേഷ് കളത്തേരി എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി