മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍

ഇരിങ്ങാലക്കുട: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെയും ബന്ധുവിനെയും ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സ്റ്റേഷന് റൗഡിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുന് (29) ആണ് അറസ്റ്റിലായത്. പ്രതിയെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ആസാദ് റോഡ് മുസ്ലിം പള്ളിയുടെ അടുത്തുള്ള മീന സ്റ്റോഴ്സിന് മുന്നില്‍ വച്ചായിരുന്നു സംഭവം. പ്രതിയും ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി തടത്തിപറമ്പില്‍ വീട്ടില്‍ ആദര്‍ശും (30) തമ്മില്‍ ഒരു വര്‍ഷം മുന്‍പ് ചെറാക്കുളം ബാറില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ വിരോധത്തിലാണ് ആക്രമണം നടന്നത്. കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് മിഥുനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പിടിച്ചു മാറ്റുന്നതിനായി ചെന്ന ആദര്‍ശിന്റെ ബന്ധുവായ അക്ബറിനെയും ഇടിവള കൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മിഥുന് ഇരിങ്ങാലക്കുട, കാട്ടൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധികളിലായി മൂന്ന് വധശ്രമക്കേസുകളിലും ആറ് അടിപിടിക്കേസുകളിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലും മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ചതില്‍ പോലീസ് കൈ കാണിച്ചതില്‍ നിര്‍ത്താതെ പോയ കേസിലും അടക്കം 11 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ സി.എന്‍. എബിന്, ജിഎസ്സിപിഒമാരായ അജിത്ത്, അനു അരവിന്ദ്, തോമാച്ചന്, സുജിത്ത്, സിപിഒ ഉമേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട