ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി സ്കൂളിലെ ടി.എസ്. അദ്വൈതും കെ.ജി. ആരോണും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കരയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ്് കോളജില്‍ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി സ്കൂളിലെ ടി.എസ്. അദ്വൈതും കെ.ജി. ആരോണും ജേതാക്കളായി. ഇതേ സ്കൂളിലെ ഡാരിന് ഡെല്സും സാഗ്നിക് പാറൂയിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍, തൃശൂര്‍ പ്രതിനിധികളായ ശ്രേയ ടി. വര്‍മ്മയും ഗ്രേസ് മരിയ ജോര്‍ജും മൂന്നാം സ്ഥാനം നേടി.
തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപകന് ഡോ. ടി.വി. വിമല്‍ കുമാര്‍ ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു. പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.പി. ഭരതന് മുഖ്യാതിഥിയായി പങ്കെടുത്തു. സമാപനച്ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയക്കര, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ബേസിക് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി എം.ഐ. സാജു എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 50 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം