സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ നടവരമ്പ് ഭാഗത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കാന നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നല്കി. നടവരമ്പ് ഇടവക വികാരി ഫാ. ഡേവിസ് കിഴക്കുംതല, ലിജു തോമസ് പാറേക്കാടന്‍, കൈക്കാരന്മാരായ ബിജു കോരേത്ത്, ജോയ് വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് സുരേഷ് ഗോപിക്ക് നിവേദനം നല്‍കിയത്. കാനയുടെ കോണ്‍ക്രീറ്റ് ഭിത്തിയും അതിനു മുകളിലുള്ള സ്ലാബും നിലവിലെ റോഡ് നിരപ്പില്‍ നിന്ന് ഏകദേശം ഒന്നര അടി ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാനയുടെ ഉയരക്കൂടുതല്‍ മൂലം സമീപത്തെ കടകളിലേക്ക് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും കടകളിലേക്ക് പ്രവേശിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
ഇത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാവുകയാണ്. പല വീടുകളുടെ മുന്നിലെ അവസ്ഥയും ഇതുതന്നെയാണ്. അതിനാല്‍ തന്നെ നടവരമ്പ് ഭാഗത്ത് മാത്രം കാനയുടെ ഉയരം റോഡ് നിരപ്പില്‍ നിന്ന് ഉയര്‍ത്തിയത് എന്തുകൊണ്ടാണെന്ന് പൊതുജനങ്ങളോട് വിശദീകരിക്കണമെന്നും പദ്ധതി യഥാര്‍ഥ ഡിപിആര്‍ അനുസരിച്ചാണോ നടപ്പിലാക്കുന്നതെന്ന് പരിശോധിക്കണം എന്നുമുള്ള ആവശ്യം ശക്തമാവുകയാണ്. നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് എംപി സുരേഷ് ഗോപി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥലത്തെത്തിയ അദ്ദേഹവുമായി പ്രദേശവാസികള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചു. എത്രയുംവേഗം പൊതുമരാമത്ത് മന്ത്രിയുമായി സംസാരിച്ച് വിഷയത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എംപി ഉറപ്പുനല്‍കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം