അശരണര്ക്കു കൈതാങ്ങായ് ഡയമണ്ട്സ് ലയണ്സ് ക്ലബ്
ഇരിങ്ങാലക്കുട ഡയമണ്ട്സ് ലയണ്സ് ക്ലബിന്റെ നേതൃത്വത്തില് സേവന പ്രവര്ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് പദ്ധതിയിലൂടെ ചികിത്സാസഹായം വിതരണം ചെയ്തു. നിര്ധന വിദ്യാര്ഥികളുടെ പഠനസൗകര്യത്തിനായി മൊബൈല് ഫോണുകളും നല്കി. ഇരിങ്ങാലക്കുട മെയിന് റോഡില് ആരംഭിച്ച നെക്സ്റ്റ് മൊബൈല് ആന്ഡ് കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണു ചികിത്സാ സഹായവും, മൊബൈല് ഫോണുകളും വിതരണം ചെയ്തത്. ചികിത്സാ സഹായനിധി വിതരണം ലയണ്സ് ക്ലബ് സോണ് ചെയര്മാന് ഷാജന് ചക്കാലക്കല് ഉദ്ഘാടനം ചെയ്തു. മൊബൈല് ഫോണുകളുടെ വിതരണം നഗരസഭ കൗണ്സിലര് സോണിയ ഗിരി, മുന് കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു എന്നിവര് നിര്വഹിച്ചു. ഇരിങ്ങാലക്കുട ഡയമണ്ട്സ് ലയണ്സ് ക്ലബ് പ്രസിഡന്റ് ജിത ബിനോയ് അധ്യക്ഷത വഹിച്ചു. ലയണ്സ് ക്ലബ് ഭാരവാഹികളായ ബിജി ബിജുമോന്, ഐശ്വര്യ ബിനോയ്, ലയണ്സ് ക്ലബ് അംഗങ്ങളായ ചാന്ദ്നി സലീഷ്, ശ്രീജ തരുണ്, നെക്സ്റ്റ് മൊബൈല് ആന്ഡ് കംപ്യൂട്ടേഴ്സ് മാനേജിംഗ് പാര്ട്ട്ണര് തരുണ് ബോസ്, സലീഷ് മാടപ്പാട്ട് എന്നിവര് പ്രസംഗിച്ചു.

പഠിച്ച സ്കൂളിന് കവാടം സമര്പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന് സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്ത്തകര്
എന്.എല്. ജോണ്സണ് സര്വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില് അക്രൂരമനം നങ്ങ്യാര്കൂത്ത് അരങ്ങേറി
എസ്എന്ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു