കേരള അസോസിയേഷന് ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് കോര്‍ഡിനേഷന്‍ പുറത്തിറക്കിയ പോസ്റ്റര്‍ സംസ്ഥാനതല പ്രകാശനം
ഇരിങ്ങാലക്കുട: ലോക ഫിസിയോതെറാപ്പി ദിനവുമായി ബന്ധപ്പെട്ട് കേരള അസോസിയേഷന് ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് കോര്‍ഡിനേഷന്‍ പുറത്തിറക്കിയ പോസ്റ്റര്‍ സംസ്ഥാനതല പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ കെഎപിസി തൃശൂര്‍ ജില്ലാ സെക്രട്ടറി ഡോ. ജിബിന്‍ ജോണ്സണ്, പ്രസിഡന്റ് ഡോ. റോയ് കാവല്ലൂര്‍, ട്രഷറര്‍ ഡോ. അനുവര്‍ഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, അത് തടയുന്നതിലും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ച ആളുകളെ ചികിത്സിക്കുന്നതിലും ഫിസിയോതെറാപ്പിസ്റ്റുകളുടെ പങ്ക് എന്നിവയാണ് ഈ വര്‍ഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ പ്രമേയം.