എൻഎസ്എസ് ഉന്നതവിദ്യാഭ്യാസ കോളീജിയേറ്റ് മേഖലയും ഹയര്‍ സെക്കന്‍ഡറി മേഖലയും ഓമനിക്കാനൊരോണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മഹാമാരിയെ അതിജീവിച്ചു ഏവരും ഒത്തൊരുമിച്ചു ഒരു ഓണക്കാലം ആഘോഷിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ സമൂഹത്തില്‍ വേര്‍തിരിച്ചു നിര്‍ത്തിയ അടിസ്ഥാനവര്‍ഗ തൊഴിലാളികളെയും കായിക തൊഴിലുകളില്‍ ഏര്‍പ്പെടുന്ന വിഭാഗങ്ങള്‍ സമൂഹനിര്മിതിയ്ക്ക് നല്കുന്ന സേവനം മുന്‍നിര്‍ത്തി കായികാധ്വാനത്തിന്റെ മഹത്വവും അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു. നാഷണല്‍ സര്‍വീസ് സ്കീം ഉന്നതവിദ്യാഭ്യാസ കോളീജിയേറ്റ് ഹയര്‍ സെക്കന്‍ഡറി മേഖലയും സംയുക്തമായി സംഘടിപ്പിച്ച ഓമനിക്കാനൊരോണം എന്ന ഓണക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാലിക്കറ്റ് സര്‍വകലാശാല തൃശൂര്‍ ജില്ലാ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു സ്വാഗതം ആശംസിച്ച ചടങ്ങില്‍ സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. എന്‍. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മന്ത്രി ആര്. ബിന്ദു മുനിസിപ്പല്‍ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, സെക്യൂരിറ്റി തൊഴിലാളികള്‍ എന്നിവര്‍ക്കു ഓണക്കോടി വിതരണം ചെയ്തു. പിഎസി ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഒ.എസ്. ശ്രീജിത് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി. പ്രതീഷ് നന്ദി ആശംസിച്ച ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ആര്. ജിന്‍സി, സെന്റ് ജോസഫ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമൃത, ഹയര്‍ സെക്കന്‍ഡറി പിഎസി തോമസ്, ഹാസിത ദിവാകരന്, ഇ.ആര്. രേഖ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു