ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള ചരിത്ര ക്വിസ് നടത്തി
ഇരിങ്ങാലക്കുട: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആര്‍ക്കേവ്സ് വകുപ്പും സംയുക്തമായി ഇരിങ്ങാലക്കുട ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ കേരള ചരിത്ര ക്വിസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഡിഇഒ ഇന്‍ ചാര്ജ്് ജസ്റ്റിന് തോമസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി സമ്മാനദാനം നിര്‍വഹിച്ചു. ആര്‍ക്കേവ്സ് വകുപ്പില്‍ നിന്നും അബ്ദുല്‍ നാസറും ക്വിസ് മാസ്റ്ററായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളിലെ ജോസ് മാസ്റ്ററും പങ്കെടുത്തു. സെന്റ് ആന്‍സ് ഹൈസ്കൂള്‍ കോട്ടപ്പുറം, സെന്റ് ജോസഫ് എച്ച്എസ്എസ് മതിലകം, എല്‍എഫ്സിഎച്ച്എസ് ഇരിങ്ങാലക്കുട എന്നീ സ്കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന ചടങ്ങില്‍ സ്കൂള്‍ പ്രധാനാധ്യാപിക ബീന ബേബി സ്വാഗതവും, സീനിയര്‍ അസിസ്റ്റന്റ് കെ.വി. വൃന്ദ നന്ദിയും പറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ആദ്യ ദിനം അധ്യാപകര്‍ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് വിദേശ പരിശീലനം