അവുണ്ടര്ചാലിലെ പാലം പണി മണ്ണ് പരിശോധനയില്‍ ഒതുങ്ങി: കാത്തിരിപ്പ് നീളുന്നു
എടക്കുളം: സംസ്ഥാന ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടും പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര്ചാലിനു കുറുകെയുള്ള പാലത്തിനുള്ള കാത്തിരിപ്പ് നീളുന്നു. രൂപരേഖ തയാറാക്കിക്കിട്ടാനുള്ള കാലതാമസം മൂലം പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര് ചാല് പാലം നിര്‍മാണം വൈകുന്നു. മണ്ണ്, സാന്ദ്രത എന്നിവ പരിശോധിച്ച് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം റിപ്പോര്‍ട്ട് നല്കി ആറുമാസം പിന്നിട്ടെങ്കിലും ഇതുവരേയും രൂപരേഖ ലഭിച്ചിട്ടില്ല. ചാലിന് കുറുകെ 30 മീറ്റര്‍ നീളത്തില്‍ പാലം നിര്മിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. 1.2 കോടി രൂപയാണ് പാലത്തിന് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഗതാഗതത്തിരക്ക് ഇല്ലാത്തതിനാല്‍ താഴ്ന്ന നിലയില്‍ പാലം നിര്‍മിക്കാനാണ് പദ്ധതി. എന്നാല്‍ പാലത്തിന്റെ ആദ്യരൂപരേഖ ലഭിച്ചാല്‍ മാത്രമേ ഇതിനാവശ്യമായ തുക കണക്കാക്കി സാങ്കേതികാനുമതിക്ക് സമര്‍പ്പിക്കാന്‍ കഴിയൂ. പാലത്തിന്റെ നീളവും വീതിയുമെല്ലാം പരിശോധിച്ച് സമര്‍പ്പിക്കുന്ന അവസാന രൂപരേഖയ്ക്ക് അനുമതി ലഭിച്ചാല്‍ മാത്രമേ ദര്‍ഘാസ് നടപടികളിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ചാലിന് കുറുകെ പാലം താഴ്ത്തി നിര്‍മിച്ചാല്‍ താഴെ ചണ്ടി വന്ന് അടയുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്. കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്താണ് അവുണ്ടര് ചാലിന് കുറുകെ പാലം നിര്‍മിക്കാന്‍ ബജറ്റില്‍ തുക പ്രഖ്യാപിച്ചത്. പൂമംഗലം പഞ്ചായത്തില്‍ എടക്കുളം നെറ്റിയാട് സെന്ററിനെയും പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടിയേയും എളുപ്പം ബന്ധിപ്പിക്കുന്ന തോടിന് കുറുകെ പാലം വരണമെന്നത് ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ എടതിരിഞ്ഞി വഴി വേണം പടിയൂര്‍ പഞ്ചായത്തിന്റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍. പാലം വന്നാല്‍ പടിയൂര്‍ നിവാസികള്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍ പോട്ട മൂന്നുപീടിക സംസ്ഥാനപാതയ്ക്ക് പുറമേ ഒരു സമാന്തര പാത എന്ന നിലയിലും ഈ റോഡ് ഉപയോഗപ്പെടും. മാത്രമല്ല, പടിയൂര്‍ പൂമംഗലം കോള്‍മേഖലയില്‍പ്പെട്ട നൂറുകണക്കിന് ഏക്കര്‍ പാടം കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും പാലം ഏറെ ഗുണം ചെയ്യും. പാലത്തിന്റെ തൂണുകള്‍ സ്ഥാപിക്കേണ്ട ഇടങ്ങളിലെ മണ്ണിന്റെ പരിശോധന നടത്തിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു