ഭാരതീയ വിദ്യാഭവനില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ ഈ വര്‍ഷത്തെ സ്കൂള്‍ ലീഡര്‍മാര്‍, കോ കരിക്കുലര്‍ ക്യാപ്റ്റന്‍സ്, സ്പോര്‍ട്സ് ക്യാപ്റ്റന്‍സ്, പ്രിഫെക്ട്സ് എന്നിവര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. ചെയര്മാന് സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. വിനയ ഉദ്ഘാടനം നിര്‍വഹിക്കുകയും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സമൂഹത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ്, വേറിട്ട ശബ്ദങ്ങള്‍ കേള്‍പ്പിച്ച് ഉയര്‍ന്നുവരേണ്ടതിന്റെ അനിവാര്യതയെപ്പറ്റി കുട്ടികളോട് സംവദിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് ഒരു നല്ല നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പിടിഎ അംഗവും നാടന്‍പാട്ട് കലാകാരനുമായ രാജേഷ് തംബുരു, പ്രൈമറി വിഭാഗം മേധാവി സുജാത രാമനാഥന്, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരായ സലീഷ്, അബ്ദുല്‍ സലാം എന്നിവര്‍ സ്ഥാനചിഹ്നങ്ങള്‍ സമ്മാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. വിദ്യാര്‍ഥികളായ ആഗ്നസ്, ദ്യുംന എന്നിവര്‍ സ്വാഗതവും നന്ദിയും പറഞ്ഞു. സ്കൂളിലെ ഫിസിക്കല്‍ എജുക്കേഷന്‍, ഇവന്റ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ