പടിയൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു
എടതിരിഞ്ഞി: എച്ച്ഡിപി സമാജം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് പടിയൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു. പോസ്റ്റോഫീസ് ജംഗ്ഷനില്‍ നടന്ന ധര്‍ണ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായില്‍ അധ്യക്ഷത വഹിച്ചു. ബിജെപിയുടെ മുതിര്‍ന്ന കാര്യകര്‍ത്താവ് അജയന് പൊന്നമ്പിളളി എച്ച്ഡിപി സമാജം തെരഞ്ഞെടുപ്പും പൊതുയോഗവും ഓഡിറ്റിംഗ് നടത്താതെ നിശ്ചയിച്ചതിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രതിപക്ഷനേതാവായ ബിജോയ് കളരിക്കല്‍, ഇരിങ്ങാലക്കുട മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി വിനീത സജീവന്, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ക്ഷിതിരാജ്, ഇരിങ്ങാലക്കുട മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത് എന്നിവര്‍ സംസാരിച്ചു, ബിജെപി പടിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന് സ്വാഗതവും, ഇരിങ്ങാലക്കുട മണ്ഡലം ഒബിസി മോര്‍ച്ച പ്രസിഡന്റ് വാണി കുമാര്‍ കോപ്പിളളിപറമ്പില് നന്ദിയും പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ജിജേഷ്, വൈസ് പ്രസിഡന്റ് മുരളി എള്ളുംപറമ്പില്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുജിതാ ഷിജോബ്, മെമ്പര്‍മാരായ പ്രഭാത് വെള്ളാപ്പിള്ളി, നിഷ പ്രനീഷ് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു
കുടുംബ സംഗമം സംഘടിപ്പിച്ചു