ശതാബ്ദി നിറവില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ വച്ച് പൂര്‍വവിദ്യാര്‍ഥിസംഗമം നടത്തി. പൂര്‍വവിദ്യാര്‍ഥിയായ ഫാ. ജോജോ തൊടുപറമ്പില്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പ്രശസ്ത നര്‍ത്തകിയും പൂര്‍വ വിദ്യാര്‍ഥിനിയുമായ അനുപമ പി. മേനോന്റെ മോഹിനിയാട്ടം പരിപാടിക്ക് മാറ്റു കൂട്ടി. റിട്ടയേര്‍ഡ് പ്രഫസര്‍ സി.വി. ഫ്രാന്‍സീസ്, റിട്ടയര്‍ഡ് ടീച്ചര്‍ അച്ചാമ്മ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ സ്കൂള്‍ കാലഘട്ടത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനെറ്റ് സ്വാഗതവും ആലീസ് ടീച്ചര്‍ നന്ദിയും പറഞ്ഞു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു