ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കായികോത്സവം ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്കൂള്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തില്‍ നടന്നുവന്ന ഉപജില്ല കായിക മേളയില്‍ ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്കൂള്‍ 264 പോയിന്റ് നേടി ജേതാക്കളായി. 117 പോയിന്റ് നേടി പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 112.5 പോയിന്റ് നേടി ഇരിങ്ങാലക്കുട നാഷണല്‍ മൂന്നാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ അധ്യക്ഷയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിഇഒ ജസ്റ്റിന് തോമസ് സമ്മാനദാനം നടത്തി. ബിപിസി ഗോഡ്വിന് റോഡ്രിസ് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഡെറിക് പോള്‍ സ്വാഗതവും കണ്‍വീനര്‍ ബി. ബിജു നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം