ഭക്ഷ്യപൊതുവിതരണ ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ പൊതുവിപണി പരിശോധന
ഇരിങ്ങാലക്കുട: ഭക്ഷ്യപൊതുവിതരണ ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ പൊതുവിപണി പരിശോധന നടത്തി. ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ 30 കടകളില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അരി, പലചരക്ക്, പച്ചക്കറി വില വിവരം, അളവുതൂക്ക ഉപകരണങ്ങളുടെ ലൈസന്‍സുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എം.ഒ. ജോസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ലിജ എന്‍. പിള്ള, ടി.കെ. രാജേഷ് എന്നിവര്‍ പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു. വരുംദിവസങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു