ശശിക്ക് ലോട്ടറി വില്‍പ്പനക്കായി ജെസിഐ യുടെ സമ്മാനമായി ഇലക്ട്രോണിക് വീല്‍ചെയര്‍
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ അശരണര്‍ക്ക് കൈതാങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി നല്കുന്ന 13 ാമത്തെ ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം കെഎസ്ഇ കമ്പനിക്ക് സമീപമുള്ള വലിയ വീട്ടില്‍ ശശിക്ക് നല്കി. പോസ്റ്റോഫീസില്‍ താല്കാലിക ജീവനക്കാരനായിരുന്ന ശശി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്നിരുന്നു. ലോട്ടറി കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ശശിക്ക് ഒരു ലക്ഷം രൂപയോളം വില വരുന്ന ഇലക്ടോണിക് വീല്‍ചെയര്‍ ജെസിഐ നല്കി. അംഗനവാടി പരിസരത്ത് വെച്ച് ചേര്‍ന്ന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.സി. രമണന്, റസിഡന്‍സ് അസോസിയഷന് സെക്രട്ടറി വാസു, പ്രോഗ്രാം ഡയറക്ടര്‍ നിസാര്‍ അഷറഫ്, മുന്‍ പ്രസിസന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ്, ഷാജു പാറേക്കാടന്‍, ലിയോ പോള്‍, ജെറിന് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.